•  22/2/2019 10:02 PM

Onam has been appropriated by Kerala nationalists and reinvented recently as a marker of Malayali identity. The kind of importance that Onam gets today has no historical background. Most people in Calicut cannot imagine Onam without fish fry. It is fictional to say that Onam is a vegetarian festival. The non-Brahmin root of Mahabali is very strong.

കൂടുതല് വായിക്കുക
  •  26/12/2018 04:58 PM

കേരളത്തിൽ ഈ സമൂഹം ഒരു പേരിലല്ല അറിയപ്പെടുന്നത്. ഉത്തര കേരളത്തിൽ പെരുവണ്ണാൻ, പെരുമണ്ണാൻ, മണ്ണാൻ, വേലൻ, വണ്ണാൻ എന്നും മദ്ധ്യ കേരളത്തിൽ മണ്ണാൻ, പതിയാൻ, ചാക്കമർ, വേലൻ, വർണ്ണവർ, തച്ചർ എന്നും തെക്കൻ കേരളത്തിൽ വണ്ണാൻ, തണ്ടാൻ എന്നും അറിയപ്പെടുന്നു. പാരമ്പര്യമായി അലക്ക്, തെങ്ങുകയറി തേങ്ങായിടൽ, ചാക്കുതുന്നൽ, കുടകെട്ട്, തോറ്റംപാട്ട്, ബാലചികിത്സ, ചായം പൂശൽ, കൃഷി, കിടക്ക-തലയണ നിർമ്മാണം, ഇത്യാദി തൊഴിലുകളും ചെണ്ട, ഉടുക്ക്, നന്തുണി എന്നീ വാദ്യങ്ങൾ കൈകാര്യം ചെയ്തിരുന്നവരും ആയിരുന്നു. മദ്ധ്യ-ദക്ഷിണ കേരളത്തിൽ വേലപണിക്കൻ (ചുണ്ണാമ്പു വേലൻ) എന്നു കൂടി അറിയപ്പെടുന്ന വേലന്മാർ ഭഗവതി പാട്ടും ഭഗവതി തോറ്റവും വേലൻ തുള്ളൽ, വേലൻ പ്രവൃത്തി എന്നിവയും അനുഷ്ടാനമായി ചെയ്തിരുന്നു. ചിലർ ദുർമന്ത്ര വാദികളും പിശാചുനൃത്തക്കാരും മന്ത്രവാദബാധ ഒഴിപ്പിക്കൽകാരും ഇതിനോടുവിൽ കോഴിവെട്ട്, ആഭിചാരക്രിയ എന്നിവ നടത്തുന്നവരും ആയിരുന്നു. ചണ്ഡൻ, മുണ്ഡൻ,ഘണ്ഠാകർണ്ണൻ, കരിങ്കുട്ടി, ചാത്തൻ, കാരണവന്മാർ എന്നിത്യാദികളുടെ വെച്ചാരാധനയും നടത്തിയിരുന്നു.

കൂടുതല് വായിക്കുക
  •  26/12/2018 11:33 AM

പതിനേഴാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയില്‍ വയനാട് ചുരത്തിന്റെ അടിവാരത്ത് താമസിച്ച ഒരു സാധാരണ മണ്ണിന്റെ മകന്‍, പക്ഷെ ചരിത്രം വളച്ചൊടിച്ച് പലരെയും മഹാന്മാരാക്കിയ സമയത്ത് കരിന്തണ്ടനെ പോലുള്ള യഥാര്‍ത്ഥ മഹാന്മാരെ നാം വിസ്മൃതിയില്‍ ആഴ്ത്തി. കേരളത്തിലെ മലബാര്‍ മേഖലയെയും കര്ന്നാടകത്തെയും തമ്മില്‍ ബന്ധിപ്പിക്കുന്ന താമരശ്ശേരി ചുരം നിര്‍മ്മാണ ത്തിന്റെ പുറകിലെ ബുദ്ധി കേന്ദ്രവുമായ കരിന്തണ്ടനെ നാം സൌകര്യ പൂര്‍വ്വം മറന്നു

കൂടുതല് വായിക്കുക
  •  8/6/2018 12:10 PM

ഇന്ത്യന്‍ ഭരണഘടനാശില്പിയും പ്രഥമ നിയമകാര്യമന്ത്രിയും. ആധുനിക ഇന്ത്യന്‍ രാഷ്ട്രശില്പികളില്‍ പ്രമുഖനായ ഡോ. അംബേദ്കര്‍ ദലിത് വിമോചകന്‍, സാമൂഹിക വിപ്ലവകാരി, രാഷ്ട്രമീമാംസകന്‍, ധനതത്ത്വശാസ്ത്രജ്ഞന്‍, വിദ്യാഭ്യാസ വിചക്ഷണന്‍, ചിന്തകന്‍, എഴുത്തുകാരന്‍, വാഗ്മി, ബുദ്ധമത പുനരുദ്ധാരകന്‍ എന്നീ നിലകളില്‍ ശ്രദ്ധേയനാണ്. 1891 ഏ. 14-ന് മഹാരാഷ്ട്രയില്‍ രത്നഗിരി ജില്ലയിലെ അംബവാഡെ എന്ന ഗ്രാമത്തില്‍, മഹര്‍ സമുദായത്തില്‍പ്പെട്ട രാംജിസക്പാലിന്റെയും ഭീമാഭായിയുടെയും പതിനാലാമത്തെ പുത്രനായി പിറന്ന അംബേദ്കര്‍ നിശ്ചയദാര്‍ഢ്യത്തിലൂടെയും കഠിനാധ്വാനത്തിലൂടെയുമാണ് ഇന്ത്യാചരിത്രത്തില്‍ അഗ്രഗാമിയായി മാറിയത്.

കൂടുതല് വായിക്കുക
  •  14/4/2018 11:05 AM

ഇന്ത്യാ ഗവണ്‍മെന്റും മഹാരാഷ്ട്ര സര്‍ക്കാരും NFDC യും സംയുക്തമായി നിര്‍മ്മിച്ച ചിത്രമാണ് ഡോ.ബാബാ സാഹേബ് അംബേദ്കര്‍. മലയാളത്തില്‍ ഉള്‍പ്പെടെ ഒമ്പത് ഭാഷകളില്‍ ഡബ്ബ് ചെയ്തു. പതിനാറ് വര്‍ഷം മുമ്പ് 8 കോടി യാണ് ചിത്രത്തിന് വേണ്ടി മുതല്‍ മുടക്കിയത്.

കൂടുതല് വായിക്കുക
I BUILT MY SITE FOR FREE USING