കെ.വി.എം.എസ് തൈക്കാട്ടുശ്ശേരി മൂന്നാം നമ്പർ ശാഖയുടെ ആഭിമുഖ്യത്തിൽ ശ്രീ. തൈക്കാട്ടുശ്ശേരി പുന്നക്കീഴിൽ ഭഗവതി ക്ഷേത്രത്തിലേയ്ക്ക് 12 ഏപ്രിൽ 2019 വെള്ളിയാഴ്ച താലപ്പൊലി സമർപ്പണം നടത്തി.
കേരളാ വേലൻ മഹിളാ ഫെഡറേഷന്റെ സംസ്ഥാന തല ജോയിന്റ് സെക്രട്ടറിയായി കെ.വി.എം.എസ് മൂന്നാം നമ്പർ ശാഖാംഗം ശ്രീമതി. രത്നമ്മ രാജപ്പൻ തെരഞ്ഞെടുക്കപ്പെട്ടു.
07 മാർച്ച് 2019 ൽ തിരുവനന്തപുരത്ത് വെച്ച് നടന്ന തുല്യ നീതി സംഗമത്തിൽ കെ.വി.എം.എസ് തൈക്കാട്ടുശ്ശേരി മൂന്നാം നമ്പർ ശാഖയെ പ്രതിനിധീകരിച്ച് 48 അംഗങ്ങൾ പങ്കെടുത്തു.
കെ.വി.എം.എസിന്റെ പോഷക സംഘടനയായ മഹിളാ ഫെഡറേഷന്റെ സംസ്ഥാനതല കമ്മറ്റി അംഗമായി തൈക്കാട്ടുശ്ശേരി മൂന്നാം നമ്പർ ശാഖയിലെ ശ്രീമതി. രത്നമ്മാ രാജപ്പൻ തെരഞ്ഞെടുക്കപ്പെട്ടു.
23-12-2018ന് കേരള വേലന്‍ മഹിളാ ഫെഡരേഷന്‍ 31 -)o സംസ്ഥാന സമ്മേളനം വൈക്കം സത്യാഗ്രഹ മെമ്മോറിയല്‍ ഹാളില്‍ നടന്നു. കേരള വേലന്‍ മഹാസഭ പ്രസിഡന്‍റ് ശ്രീ. എ.ജി. സുഗതന്‍ ഉത്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി ശ്രീ. എം. എസ്. ബാഹുലേയന്‍ മുഖ്യപ്രഭാഷണം ചെയ്തു. 350ലധികം പ്രതിനിധികള്‍ പങ്കെടുത്ത യോഗം ജനുവരി 1ന് നടക്കുന്ന നവോഥാന വനിതാ മതിലില്‍ പങ്കുചേരാന്‍ അണികളെ ഉത്ബോധിപ്പിച്ചു. പുതിയ വര്‍ഷത്തെ പ്രസിഡന്‍റ് ആയി ഡോ. പൊന്നമ്മ ശശിധരന്‍ (കോട്ടയം) വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. ശ്രീമതി. സരസ്വതി മോഹന്‍ (ചേര്‍ത്തല) ജനറല്‍ സെക്രട്ടറി, ശ്രീമതി. സലില (പെരുമ്പാവൂര്‍), ശ്രീമതി.സുകുമാരി ഉദയന്‍ (അമ്പലപ്പുഴ)എന്നിവരെ വൈസ് പ്രസിഡന്‍റ്മാരായും, ശ്രീമതി.സിന്ദു ശ്രീനിവാസന്‍ (മൂവാറ്റുപുഴ), ശ്രീമതി.അജിത (മീനച്ചില്‍) എന്നിവരെ ജോ. സെക്രട്ടറിമാരായും ശിവമണി (ഇടുക്കി) ഖജാന്‍ജിയായും യോഗം തിരെഞ്ഞെടുത്തു. KVMS തൈക്കാട്ടുശ്ശേരി മൂന്നാം നമ്പർ ശാഖയെ പ്രധിനിധീകരിച്ച് ശ്രീമതി രത്നമ്മ രാജപ്പൻ, ശ്രീമതി ശ്രീജാ ഷാജി, ശ്രീമതി സിമി റെജി എന്നിവർ പങ്കെടുത്തു.
ഏപ്രിൽ ഒന്ന് 2017 നു ചേർത്തലയിൽ വെച്ചു നടന്ന കെ.വി.എം.എസിന്റെ മുപ്പത്തിനാലാമത് സംസ്ഥാന സമ്മേളനത്തിൽ തൈക്കാട്ടുശ്ശേരി ശാഖയുടെ പ്രതിനിധികൾ പങ്കെടുത്തു.