ക്ഷമിക്കണം, രജിസ്ട്രേഷൻ അവസാനിച്ചു.

23-12-2018ന് കേരള വേലന്‍ മഹിളാ ഫെഡരേഷന്‍ 31 -)o സംസ്ഥാന സമ്മേളനം വൈക്കം സത്യാഗ്രഹ മെമ്മോറിയല്‍ ഹാളില്‍ നടന്നു. കേരള വേലന്‍ മഹാസഭ പ്രസിഡന്‍റ് ശ്രീ. എ.ജി. സുഗതന്‍ ഉത്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി ശ്രീ. എം. എസ്. ബാഹുലേയന്‍ ‍ മുഖ്യപ്രഭാഷണം ചെയ്തു. 350ലധികം പ്രതിനിധികള്‍ പങ്കെടുത്ത യോഗം ജനുവരി 1ന് നടക്കുന്ന നവോഥാന വനിതാ മതിലില്‍ പങ്കുചേരാന്‍ അണികളെ ഉത്ബോധിപ്പിച്ചു. പുതിയ വര്‍ഷത്തെ പ്രസിഡന്‍റ് ആയി ഡോ. പൊന്നമ്മ ശശിധരന്‍ (കോട്ടയം) വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. ശ്രീമതി. സരസ്വതി മോഹന്‍ (ചേര്‍ത്തല) ജനറല്‍ സെക്രട്ടറി, ശ്രീമതി. സലില (പെരുമ്പാവൂര്‍), ശ്രീമതി.സുകുമാരി ഉദയന്‍ (അമ്പലപ്പുഴ)എന്നിവരെ വൈസ് പ്രസിഡന്‍റ്മാരായും, ശ്രീമതി.സിന്ദു ശ്രീനിവാസന്‍ (മൂവാറ്റുപുഴ), ശ്രീമതി.അജിത (മീനച്ചില്‍) എന്നിവരെ ജോ. സെക്രട്ടറിമാരായും ശിവമണി (ഇടുക്കി) ഖജാന്‍ജിയായും യോഗം തിരെഞ്ഞെടുത്തു. KVMS തൈക്കാട്ടുശ്ശേരി മൂന്നാം നമ്പർ ശാഖയെ പ്രധിനിധീകരിച്ച് ശ്രീമതി രത്നമ്മ രാജപ്പൻ, ശ്രീമതി ശ്രീജാ ഷാജി, ശ്രീമതി സിമി റെജി എന്നിവർ പങ്കെടുത്തു.


  • തീയതി:23/12/2018 10:00 AM
  • സ്ഥാനം Vaikom Satyagraha Memorial, KTDC Road, Vaikom, Kerala, India (മാപ്പ്)

I BUILT MY SITE FOR FREE USING